രണ്ടു കാര്യങ്ങള്‍ പറയാന്‍ ഉണ്ട്..
വളരെ നല്ലതും
....വളരെ മോശവും..
നല്ലത് ആദ്യം പറയണം...അതാണ് നല്ലത്.
15 /02/ 2017
നാം ഓരോ ഭാരതിയനും അഭിമാനിക്കാവുന്ന ഒരു
ദിവസമായിരുന്നു. 104 ഉപഗ്രഹങ്ങളുമായി I.S.R.O
ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്ന ദിവസം...101 വിദേശ ഉപഗ്രഹങ്ങളും
3 ഭാരതിയ ഉപഗ്രഹങ്ങളും.
നമ്മുടെ ശാസ്ത്രരംഗം എത്രത്തോളം മുന്നോട്ടു
പൊയ്കൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനമായ G.P.S നേക്കാള്‍ മികച്ചതാണ് നമ്മുടെ I.R.N.S.S സീരിയസുകള്‍..
ചില കാര്യത്തിലെങ്കിലും നമ്മള്‍ വെറും നമ്മള്‍
അല്ലായെന്ന് ഓരോ ഭാരതിയനെയും ഓര്‍മപ്പെടുത്താനും ആ ഓര്‍മകളിലൂടെ ഭാരതിയന്‍, ഭാരതം
എന്ന ഒറ്റ ചിന്തയിലേക്ക് എത്തുവാനും ഇതുപോലെ ഉള്ള അഭിമാനങ്ങള്‍ നമ്മുക്ക് വേണം.
രാഷ്ട്രിയത്തിന്‍റെയും മതത്തിന്‍റെയും പേരില്‍
അനാവശ്യമായ അരക്ഷിതാവസ്ഥകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ I.S.R.O-യുടെ
വിജയങ്ങള്‍ നമ്മുക്ക് സന്തോഷത്തോടെ ആഘോഷിക്കാം...
പക്ഷെ
എന്തു സന്തോഷം ഉണ്ടെങ്കിലും അത് മുഴുവന്‍ ഒരു
നിമിഷംകൊണ്ട് കെടുത്തിക്കളയാന്‍ വളരെ കുറച്ചു ആളുകള്‍ മാത്രം മതി.
14 /02 / 2017
അഴീക്കല്‍ ബീച്ചിലെ സദാചാര പട്ടികള്‍. രണ്ടു
കുട്ടികളുടെ അഭിമാനത്തെ കടിച്ചു കീറിയിരിക്കുന്നു..ഒരു ആണും പെണ്ണും
പ്രണയിക്കുന്നത് ഭാരതത്തില്‍ എന്തുകൊണ്ടാണ് ഇത്ര വലിയ തെറ്റാവുന്നത് ?..
അവിടെ സംഭവിച്ചത് അതൊന്നും അല്ല.
ആ രണ്ടു കുട്ടികളില്‍ നിന്നും അവര്‍ എന്തെല്ലാമോ
കൂടുതല്‍ പ്രതീക്ഷിച്ചു. അതുകൊണ്ടാണല്ലോ അണ്ണന്മാര്‍ ക്യാമറയും കടിച്ചുപിടിച്ച്
ഇരുന്നത്. ഒന്നും നടക്കാതെ ആയപ്പോള്‍ ഉണ്ടായ നിരാശയും ദേഷ്യവും മാത്രമാണ് അവര്‍ ആ
കുട്ടികളോട് കാണിച്ചത്...
അല്ലാതെ ഇവനൊക്കെ എന്തു സദാചാര ബോധമാണ്
ഉള്ളത്..എന്തു അവകാശത്തിന്‍റെ പേരിലാണ് ആ പെണ്‍കുട്ടിയുടെ മുഖത്ത് അതില്‍ ഒരു നായ
തൊട്ടതു. സ്ത്രീത്വത്തെ ബഹുമാനിക്കാന്‍ അറിയാത്ത ഈ നായ്ക്കളൊക്കെയാണോ സമൂഹത്തെ ഉദ്ദരിക്കാന്‍
നടക്കുന്നത്.
ഉള്ളിലുള്ള മനോവൈകൃതങ്ങളെ സദാചാരത്തിന്‍റെ പേരില്‍
പ്രദര്‍ശിപ്പിക്കുന്ന എല്ലാ നായ്ക്കളെയും....ജാതിയുടെയോ രാഷ്ട്രിയത്തിന്‍റെയോ വേര്‍തിരിവില്ലാതെ
ചികിത്സിക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട്...അപമാനത്തോടെ നിര്‍ത്തുന്നു.
strike on
ReplyDelete